കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ഗുരുതരാവസ്ഥയിൽ. തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഇന്നലത്തെ പോലെ തുടരുന്നു. ഇന്നലെ രാത്രി തലച്ചോറിന്റെ സിടി സ്കാൻ നടത്തി. മസ്തിഷ്ക പ്രവർത്തനം ശരിയാക്കാൻ ന്യൂറോലെപ്റ്റിക്സ് പ്രയോഗിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.
ദ്രവരൂപത്തിലുള്ള ഭക്ഷണത്തോടുള്ള ശരീരത്തിന്റെ പ്രതികരണം ആശ്വാസമാണ്. ഹൃദയമിടിപ്പും നാഡിമിടിപ്പും ഇന്നലത്തെ പോലെ സാധാരണമാണ്. ചോദ്യങ്ങളോട് തലയാട്ടിക്കൊണ്ട് പ്രതികരിക്കുന്നു. കൈകാലുകളും ചലിക്കുന്നുണ്ട് . ബോധം തിരിച്ചുകിട്ടാത്തതിൽ ഡോക്ടർമാർ ആശങ്കയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.