എടവണ്ണപ്പാറ: വാഴക്കാട് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാട് അനന്തായൂർ ഇളംപിലാറ്റാശ്ശേരിയിൽ ഷാക്കിറയാണ് (27) ഇന്നു പുലര്‍ച്ചെ ഒന്നരയോടെ വീടിനകത്ത് കൊല്ലപ്പെട്ടത്. കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. യുവതിയുടെ ഭർത്താവ് സമീറിനായി തിരച്ചിൽ ആരംഭിച്ചു.
മക്കളുടെ മുന്നില്‍ വച്ചായിരുന്നു ഭര്‍ത്താവ് മുഹമ്മദ് ഷമീര്‍ ഷാക്കിറയെ കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ തന്നെ സുഹൃത്തുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ പൊലീസിന്റെ സഹായത്തോടെ വീട്ടിലെത്തിയപ്പോഴാണ് ഷാക്കിറയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കല്ലുവെട്ടു തൊഴിലാളിയായ ഷമീറിന്റേയും ഷാക്കിറയുടേതും പ്രണയവിവാഹമായിരുന്നു.
ദമ്പതികൾ തമ്മിൽ വാക്കുതർക്കമുണ്ടായതായി നാട്ടുകാർ പോലീസിനെ അറിയിച്ചു. ഇതു സംബന്ധിച്ച് കേസും എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവിച്ചത് കൊലപാതകമാണെന്നാണ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയയ്ക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.