രാജി വെക്കാനാവശ്യപ്പെട്ട സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ ശമ്പളം തിരിച്ചുപിടിക്കാനുള്ള നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യുജിസി മാനദണ്ഡത്തിന് വിരുദ്ധമായി നിയമനം നേടിയ വി.സിമാര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്ന നിഗമനത്തോടെയാണ് ഗവര്‍ണറുടെ നീക്കം. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.സിമാര്‍ക്ക് നോട്ടീസയക്കുമെന്നും രാജ്ഭവന്‍ സൂചന നല്‍കുന്നുണ്ട്.ഒക്ടോബര്‍ 30-ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ സാങ്കേതികസര്‍വകലാശാല വി.സിയുടെ നിയമനം അസാധുവായിരുന്നു.തുടർന്ന് ഒമ്പത് വി.സിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടിരുന്നു. രാജി ആവശ്യത്തിന്റെ ഭാഗമായി വിശദീകരണം നല്‍കാന്‍ അനുവദിച്ച കാലാവധിഅവസാനിക്കുകയാണ്. സാങ്കേതിക സര്‍വകലാശാല വി.സി. ഇതിനോടകം സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. ബാക്കി എട്ട് വി.സിമാരുടെ ശമ്പളം തിരിച്ചുപിടിക്കാനുള്ള നടപടികളുമായാണ് രാജ്ഭവന്‍ നീങ്ങുന്നത്.സുപ്രീംകോടതി ഉത്തരവോടുകൂടി അസാധുവായിരിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വി.സിമാര്‍ക്ക് ശമ്പളം കൈപ്പറ്റാനും അര്‍ഹതയില്ല എന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ വി.സിമാര്‍ ഇതുവരെ കൈപ്പറ്റിയ ശമ്പളം തിരിച്ചടയ്ക്കണമെന്ന നിര്‍ദേശമാണ് രാജ്ഭവന്‍ നല്‍കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









