ബംഗളൂരു: മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് നൽകിയ ഹർജി തള്ളി കർണാടക ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് നല്കിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്.
അതെ സമയം എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. 1.72 കോടി രൂപ വീണ വിജയന്റെ എക്സാലോജിക്കിന് ഒരു സേവനവും നൽകാതെ കൈമാറിയെന്നതിനും തെളിവുകളുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.