വെള്ളമുണ്ട ; ജില്ലാ പഞ്ചായത്ത് ഡിവിഷൻ തല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തേതും നിലവിൽ ഏകവുമായ കേന്ദ്രീകൃത ഓഫീസ് സംവിധാനമായ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയുടെ ഓഫീസിന്റെ ഉൽഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. ഓഫീസിനൊപ്പം ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് ലൈബ്രറി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി പുസ്തകങ്ങൾ ജുനൈദ് കൈപ്പാണിക്ക് കൈമാറി ഉൽഘാടനം ചെയ്തു. തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ മുഖ്യപ്രഭാഷണം നടത്തി. ഒ.ആർ.കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി താക്കോൽ കൈമാറ്റ ചടങ്ങ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ,വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി.എം.അനിൽകുമാർ,സീനത്ത് വൈശ്യൻ,സൽമത്ത് ഇ.കെ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.തോമസ്,വിജേഷ് പുല്ലോറ,കെ.കെ.സി മൈമൂന,രാധ.പി,രമേശൻ കരിങ്ങാരിപൊതു പ്രവർത്തകരായ കുര്യാക്കോസ് മുള്ളൻമട,എം.മുരളീധരൻ,പി.ജെ ആന്റണി,ഷാജി ചെറിയാൻ,പുത്തൂർ ഉമ്മർ തുടങ്ങിയവർ സംസാരിച്ചു.
ജനങ്ങളുടെ പരാതിയും പരിഭവവും നേരിട്ട് ജില്ലാ പഞ്ചായത്ത് പ്രതിനിധിയെ അറിയിക്കാനും ത്രിതല സംവിധാനത്തിലെ അപെക്സ് ബോഡിയിൽ ഏതൊക്കെ തരത്തിലുള്ള വികസന കാര്യങ്ങളാണ് നടക്കുന്നതെന്നു സാധാരണകാരനും മനസ്സിലാക്കാൻ സാധിക്കുന്ന രൂപത്തിൽ ക്രമീകരിച്ചിരിക്കുന്ന ഹെൽപ്പ് ഡെസ്ക് സൗകര്യമാണ് ഓഫീസിൽ ലഭിക്കുന്നത്. കൂടാതെ ഡെവലപ്മെന്റ് കൗൺസിലിംഗ് സെഷൻ സൗകര്യവും പൊതുജനങ്ങൾക്ക് നൽകുന്നുണ്ട്. പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതുജനങ്ങൾക്ക് അടുത്തറിയാനുള്ള റഫറൻസ് ലൈബ്രറി സൗകര്യവും ഓഫീസിൽ ക്രമീകരിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.