വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയില്‍ സാമ്ബത്തിക സഹായത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം.
17.7 ലക്ഷം രൂപയാണ് വെള്ളാവൂർ ഗ്രാമപഞ്ചായത്ത് ക്ഷീരഗ്രാമം പദ്ധതിക്കായി വകയിരുത്തിയിട്ടുളളത്.
രണ്ട് പശു ഉള്‍പ്പെടുന്ന 16 യൂണിറ്റുകളും അഞ്ച് പശുക്കള്‍ അടങ്ങുന്ന രണ്ടു യൂണിറ്റുകളും ആരംഭിക്കാൻ ധനസഹായം നല്‍കും. യഥാക്രമം 60,000, 1.5 ലക്ഷം രൂപ വീതമാണ് അനുവദിക്കുക. ഇതിനായി 12.6 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. ഡയറി ഫാമുകളുടെ യന്ത്രവല്‍ക്കരണം, ആധുനികവത്കരണം എന്നിവയ്ക്കായി പരമാവധി 50,000 രൂപ അനുവദിക്കും. 4.81 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ക്ഷീരകർഷകർക്ക് https://ksheerasree.kerala.gov.in/ എന്ന പോർട്ടലിലൂടെ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോണ്‍: 0481 2417722, 9496622317, 9497870633, 8111866001.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.