എരുമക്കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്താൻ ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയ മൃഗഡോക്ടർ അറസ്റ്റിൽ. കോട്ടയം പനച്ചിക്കാട് മൃഗാശുപത്രിയിലെ ഡോക്ടർ ജിഷയെയാണ് വിജിലൻസ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.പനച്ചിക്കാട് കോഗിമറ്റത്ത് വിദേശ മലയാളിയുടെ ഫാമിലാണ് പോത്ത് ചത്തത്. പോസ്റ്റ്‌മോർട്ടം നടത്താനുള്ള ഫീസാണെന്ന് പറഞ്ഞാണ് ഡോക്ടർ കൈക്കൂലി വാങ്ങിയത്.
നേരത്തെ ഫാമില്‍ വളര്‍ത്തുന്ന മൃഗങ്ങളെ പരിശോധിച്ച് പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുന്നതിനായി ഡോക്ടര്‍ ഫീസെന്ന പേരല്‍ 500 രൂപ വീതം വാങ്ങിയിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പലതവണ പണം വാങ്ങിയിട്ടുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു. കഴിഞ്ഞ മാസം അവസാനമാണ് പരാതിക്കാരന്റെ ഫാമിൽ വളർത്തിയിരുന്ന എരുമക്കുട്ടി ചത്തത് . തുടർന്ന് മരണ കാരണം അറിയുന്നതിന് എരുമക്കുട്ടിയെ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് ഡോ. ജിഷ.കെ ജെയിംസിന്റെ ഫോണിലേയ്ക്ക് വിളിക്കുകയും ഡോക്ടർ ഫാമിലെത്തി എരുമക്കുട്ടിയെ പോസ്റ്റുമോർട്ടം ചെയ്യുകയും ഫീസായി 1000/- രൂപ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ കൈയ്യിൽ പൈസയില്ല അടുത്ത ദിവസം കൊണ്ട് തരാമെന്നും പരാതിക്കാരൻ പറയുകയും ഡോക്ടർ സമ്മതിക്കുകയും ചെയ്തു. തുടർന്ന് ഫാം ഉടമ വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് വി.ജി വിനോദ് കുമാറിന് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കി. ഇതിന് പിന്നാലെ വിജിലൻസ് കോഴിക്കോട് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രവികുമാറിനെ ചുമതലപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം പരാതിക്കാരനിൽ നിന്നും 1000/- രൂപ കൈക്കൂലി വാങ്ങിയ ഡോ.ജിഷ.കെ.ജെയിംസിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









