ഏറെക്കാലത്തെ പ്രണയത്തിന് ഒടുവില്‍ വിഘ്നേശ് ശിവനും നയന്‍താരയും വിവാഹിതരായി. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. വിവാഹ ഫോട്ടോയും പങ്കുവെച്ചിരിക്കുകയാണ് വിഘ്നേശ് ശിവന് ദൈവത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്താല്‍ എന്ന് എഴുതിയാണ് വിവാഹം കഴിഞ്ഞ കാര്യം ഫോട്ടോ പുറത്തുവിട്ട് വിഘ്നേശ് ശിവന് കുറിച്ചത് . വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നല്കിയ പ്രത്യേക കോഡ് നമ്പർ നല്കി വേണം വിവാഹ ഹാളിലേക്ക് കടക്കാന്‍ എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളില്‍ എത്തണമെന്നായിരുന്നു അതിഥികളോടുള്ള അഭ്യര്‍ത്ഥന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.