പാലക്കാട് ആരോഗ്യ കേന്ദ്രത്തിൽ അണലിയെ കണ്ടെത്തി. കുട്ടികളുടെ വാക്സിനേഷൻ റൂമിലാണ് അണലി എത്തിയത് . മുറി തുറക്കാനായി എത്തിയ ആശുപത്രി ജീവനക്കാരനാണ് മൂലയിൽ ചുരുണ്ട് കിടക്കുന്ന അണലിയെ കണ്ടത്. തുടർന്ന് ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് അണലിയെ പിടികൂടി.
മുറിയുടെ പൊളിഞ്ഞ് കിടക്കുന്ന ജനൽ വഴിയാണ് പാമ്പ് അകത്തുകടന്നതെന്നാണ് നിഗമനം. അതെ സമയം ജനൽ അടച്ചുറപ്പുള്ളതാക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.