ദുബൈ: വിരാട് കോഹ്ലി തെന്റ സ്വതസിദ്ധമായ ശൈലിയില്‍ നിറഞ്ഞാടിയതോടെ റോയല്‍ ചാലഞ്ചേഴ്സിന് മികച്ച സ്കോര്‍. പതിയെത്തുടങ്ങി കത്തിക്കയറിയ കോഹ്ലി അവസാന ഓവറുകളിലാണ് തെന്റ വിശ്വരൂപം പുറത്തെടുത്തത്. 52 പന്തുകളില്‍ 90 റണ്‍സുമായി കോഹ്ലി പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂരിനെറ തുടക്കം ഒട്ടും ആശാവഹമായിരുന്നില്ല. രണ്ട് റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിനെ നഷ്ടപ്പെട്ട് തുടങ്ങിയ ബാംഗ്ലൂരിെന്റ തുടക്കം പതുക്കെയായിരുന്നു. 34 പന്തുകളില്‍ നിന്നും 33 റണ്‍സെടുത്ത് ദേവ്ദത്ത് പടിക്കലും റണ്‍സൊന്നുമെടുക്കാതെ എ.ബി.ഡിവില്ലിയേഴ്സും പുറത്തായതോടെ ഭാരമെല്ലാം കോഹ്ലിയുടെ തലയിലായി.
നായകെന്റ ഉത്തരവാദിത്വത്തോടെ ബാറ്റുവീശിയ കോഹ്ലി അവസാന ഓവറുകളിലാണ് വിശ്വരൂപം പുറത്തെടുത്തത്. ശിവം ദുബെ (22) കോഹ്ലിക്ക് മികച്ച പിന്തുണ നല്കി. ചെന്നൈക്കായി പന്തെടുത്തവരില്‍ മൂന്നോവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി ഒരുവിക്കറ്റെടുത്ത ദീപക് ചഹറാണ് മികച്ച നിലയില്‍ പന്തെറിഞ്ഞത്. ഷര്‍ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.