കണ്ണൂർ : പാനൂരിൽ വീട്ടിനകത്ത് 23 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചു. സമ്മതിച്ചതായി വിവരം. കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയായ ശ്യാംജിത് എന്ന യുവാവാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23)യാണ് കൊല്ലപ്പെട്ടത്.
ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി ശ്യാംജിത്ത് സമ്മതിച്ചു. കത്തിയും ചുറ്റികയും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും കൂത്തുപറമ്പിലെ കടയിൽ നിന്നാണ് ചുറ്റിക വാങ്ങിയതെന്നും പ്രതി പറഞ്ഞു. വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തറുത്ത നിലയില്‍ കൈകളിലടക്കം മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.
പാനൂരിലെ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാർമസി വിഭാഗം ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിഷ്ണു പ്രിയ. ഇന്ന് ഉച്ചയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി വീട്ടിലെത്തിയതായിരുന്നു യുവതി. ഇന്ന് രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിൽ എത്തിയതായിരുന്നു. മകൾ തിരികെയെത്താൻ വൈകിയതിനെ തുടർന്ന് അമ്മ തിരച്ചിൽ നടത്തിയപ്പോൾ ആണ് വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ വിഷ്ണുപ്രിയയെ കണ്ടെത്തിയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം സമീപവാസികളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. മുഖംമൂടി ധരിച്ച ഒരാൾ പോകുന്നത് കണ്ടതായി സമീപവാസികളിലൊരാൾ മൊഴി നൽകി. തുടർന്ന് വിഷ്ണുപ്രിയയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. പോലീസ് സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതി വിഷ്ണു പ്രിയയുടെ പരിചയക്കാരനാകുമെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. ഇതേത്തുടർന്നാണ് ശ്യാംജിത്തിനെ കസ്റ്റഡിയിലെടുത്തത്.
നാല് മാസത്തോളം ന്യൂക്ലിയസ് ആശുപത്രി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. യുവതി പ്രണയത്തില്‍നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്നും പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. പിടിയിലായ ശ്യാംജിത്തും വിഷ്ണുപ്രിയയും നേരത്തെ അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇവരുടെ പ്രണയത്തില്‍ ഉലച്ചിലുണ്ടാവുകയും വിഷ്ണുപ്രിയ ബന്ധത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയുടെ സുഹൃത്ത് നൽകിയ മൊഴിയും വാട്ട്സ്ആപ്പ് കോൾ വീഡിയോ റെക്കോർഡുമാണ് നിർണായകമായത്. സുഹൃത്തുമായി വാട്ട്സ്ആപ്പ് വീഡിയോ കോൾ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് കൊലയാളി എത്തിയത്. കൊലയാളി ബെഡ്റൂമിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വീഡിയോ കോളിൽ കാണിച്ചുകൊടുത്തു. പ്രതിയുടെ പേരും വിഷ്ണു പ്രിയ സുഹൃത്തിനോട് ഉച്ചത്തിൽ പറഞ്ഞിരുന്നു. ഉടൻ ഫോൺ സ്വിച്ച് ഓഫായി. പന്തികേട് തോന്നിയ സുഹൃത്ത് വിവരം ഉടൻ തന്നെ അടുത്തുള്ളവരെ അറിയിച്ചു.
ആളുകൾ അറിഞ്ഞ് എത്തിയപ്പോഴേക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടിരുന്നു. പ്രതി വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. എന്നാൽ സുഹൃത്ത് നൽകിയ വിവരമനുസരിച്ച് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചാണ് രക്ഷപെടാനുള്ള ശ്രമത്തിനിടെ ഇയാളെ പിടികൂടുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കവെയാണ് സുഹൃത്തിൽ നിന്നും നിർണായക വിവരം ലഭിക്കുന്നത്.
വിഷ്ണുപ്രിയ തനിച്ചാണെന്ന് മനസിലാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി വീട്ടിലെത്തിയത്. ബാഗില്‍ ആയുധവും കരുതിയിരുന്നു. തുടര്‍ന്ന് വീടിനകത്ത് കയറി വിഷ്ണുപ്രിയയുടെ കഴുത്തിനാണ് ആദ്യം വെട്ടിയത്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ കൈകകളിലും വെട്ടേറ്റു. പിന്നാലെ വീണ്ടും കഴുത്തില്‍ വെട്ടി പ്രതി മരണം ഉറപ്പിക്കുകയായിരുന്നു.
വിവരമറിഞ്ഞ് നോർത്ത് സോൺ ഡിഐജി രാഹുൽ ആർ.നായരും സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയും സ്ഥലത്തെത്തി. ഫോറൻസിക് വിഭാഗം വീടിനുള്ളിൽ പരിശോധനയും നടത്തി. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കും.
വിഷ്ണുപ്രിയയുടെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയായി പേസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.