മുഖക്കുരു മാറിയാലും മുഖത്തെ കറുത്തപാടുകള്‍ മാറാന്‍ സമയമെടുക്കും. മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ വീട്ടില്‍ പരീക്ഷിക്കേണ്ട ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. കറ്റാര്‍വാഴ ജെല്‍ ചര്‍മ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്. മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. പതിവായി ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു തടയാന്‍ സഹായിക്കും.
ഒരു ടീസ്പൂൺ കടലമാവും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖക്കുരുവിന്റെ പാടുകള്‍ മാറാന്‍ സഹായിക്കും. ഒരു ടീസ്പൂണ്‍ കോഫിപ്പൊടി, ഒന്നര ടീസ്പൂണ്‍ പച്ച പാല് എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന്ശേഷം, തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.