കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട്, താമരശ്ശേരി താലൂക്കുകളുടെ കിഴക്കൻ മലയോര മേഖലയിലെ പ്രധാന നദികളായ ഇരുവഞ്ഞിയും ചാലിയാറും ഇവയുടെ കൈവഴികളുമാണ് നിറഞ്ഞൊഴുകുന്നത്. തീരങ്ങളില്‍ വെള്ളം കയറാൻ തുടങ്ങിയതോടെ തീരദേശവാസികളോട് ജാഗ്രത പാലിക്കാൻ തദ്ദേശഭരണ കൂടങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളായ ചേന്ദമംഗല്ലൂർ മംഗലശ്ശേരിവയല്‍ റോഡ്, പുല്‍പറമ്ബ്- നായർ കുഴി റോഡ്,കുമാരനെല്ലൂർ ഗ്രൗണ്ട്, ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയം, കാരക്കുറ്റി ഇതിഹാസ് ഗ്രൗണ്ട് എന്നിവ വെള്ളത്തിലായി. പലയിടത്തും മരം വീണു. വീടുകളില്‍ വെള്ളം കയറി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










