തണ്ണിമത്തന്‍ കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച് വേനൽക്കാലത്ത് കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. കൊഴുപ്പും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയ തണ്ണിമത്തൻ പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് തണ്ണിമത്തന്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ദഹനം സുഖമമാക്കാനും സഹായിക്കും.
95% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ വേനല്‍ക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ശരീരത്തിന് ഇത് ഏറെ ഗുണകരം ചെയ്യും. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം ഇവ ചര്‍മ്മത്തിന് ഏറെ നല്ലതാണ്. ചര്‍മ്മത്തിന്‍റെ തിളക്കത്തിനും കരുവാളിപ്പ് മാറ്റാനുമൊക്കെ ഇവ നല്ലതാണ്. വരണ്ട ത്വക്കുള്ളവര്‍ തണ്ണിമത്തന്‍ മുഖത്ത് പുരട്ടുന്നത് ഏറെ ഗുണകരമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.