വെള്ളമുണ്ടഃ ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ടയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇൻഡോർ സ്റ്റേജ് ഉദ്ഘാടനം വിദ്യാർത്ഥി നിർവ്വഹിച്ചു. വെള്ളമുണ്ട ഡിവിഷൻ മെമ്പറും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി സംഘടിപ്പിച്ച ജില്ലാതല പ്രസംഗ മത്സരത്തിലെ വിജയി കണിയാരം ജി.കെ.എം ഹയർസെക്കണ്ടറി സ്കൂളിലെ സ്റ്റെനിൻ ജോസാണ് ഉദ്ഘാടകനായത്. വിശിഷ്ടതിഥികൾ പങ്കെടുത്ത പ്രത്യേക ചടങ്ങിൽ ഒരു വിദ്യാർത്ഥി ഉ ദ്ഘാടകനായ പരിപാടി അതു കൊണ്ട് തന്നെ കണ്ട് നിന്നവരിലും കൗതുകമുളവാക്കി.തലപ്പുഴ സ്വദേശിയായ കണിയാരം സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥി സ്റ്റെനിൻ ജോസ് ഇൻഡോർ സ്റ്റേജ് നാടിന് സമർപ്പിക്കുമ്പോൾ സദസ്സ് കരഘോഷം മുഴക്കി വര വേൽക്കുകയായിരുന്നു. അതോടൊപ്പം ഉദ്ഘാടകന് കൈനിറയെ സമ്മാനങ്ങളും അംഗീകാര ഫലകവും നൽകി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രോത്സാഹിപ്പിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു
രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സുൽത്താൻ ബത്തേരി സർവ്വജന സ്കൂൾ വിദ്യാർത്ഥിനി ഷഹ്ന അസ്റിൻ
മൂന്നാം സ്ഥാനക്കാരി ആഥിതേയ സ്കൂൾ ജി.എം.എച്ച്.എസ്.എസിലെ അവ് ലിൻ അന്ന ഷിബു എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള ഫലകവും സമ്മാനങ്ങളും ഏറ്റുവാങ്ങി.വിജയികളോടൊപ്പംമത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രസംഗം നടത്തിയ ഏഴ് വിദ്യാർത്ഥികൾക്കും പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു . വയനാട് ജില്ലയിലെ ഹൈസ്കൂൾ-പ്ലസ്ടു തല വിദ്യാർത്ഥികൾക്ക് ഓൺലൈനായി പങ്കെടുക്കാവുന്ന രൂപത്തിൽ ‘എന്റെ ഇന്ത്യ’ എന്ന വിഷയത്തിൽ 2 മിനിറ്റിൽ കൂടുതലാവാത്ത പ്രസംഗ വീഡിയോ തയ്യാറാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അയച്ചു കിട്ടിയ 100 ലധികം പ്രസംഗത്തിൽ നിന്നുമാണ് മികച്ചവ തിരഞ്ഞെടുത്തത്. ജുനൈദ് കൈപ്പാണിയുടെ പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണ ചടങ്ങായ വികസന മധുര സംഗമം പരിപാടി ഇതിനകം ശ്രദ്ധേയമായതാണ്. വേറിട്ട ശൈലിയും സമീപനവും സ്വീകരിച്ച് ജുനൈദ് കൈപ്പാണി പ്രാദേശിക സർക്കാർ സംവിധാനത്തിന് പുതിയ മാനം നൽകി കൊണ്ടിരിക്കുകയാണ്ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ടി.കെ.മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ജുനൈദ് കൈപ്പാണി വിജയികളെ പരിചയപെടുത്തുകയും ശിലാഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. പ്രിൻസിപ്പാൾ പി.സി തോമാസ്,എച്ച്.എം ഷീജ നാപ്പള്ളി,പി.കെ സുധ,വി.കെ.പ്രസാദ്,കെ അബ്ദുസലാം, ഇ.ഹാരിസ് സംസാരിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









