സഹോദരിയുടെ വിവാഹദിനത്തിൽ, മരിച്ചുപോയ അച്ഛന്റെ മെഴുകു പ്രതിമ സമ്മാനിച്ച് സഹോദരൻ. അവുല പാണി എന്ന യുവാവാണ് അച്ഛൻ അവുല സുബ്രഹ്മണ്യത്തിന്റെ മെഴുകു പ്രതിമ സഹോദരിക്ക് സമ്മാനിച്ചത്. ബിഎസ്എൻഎല്‍ ജീവനക്കാരായിരുന്നു സുബ്രഹ്മണ്യവും ഭാര്യയും. ജോലിയിൽനിന്നു വിരമിച്ചശേഷം ഇവർ മകനൊപ്പം അമേരിക്കയിലായിരുന്നു. അവിടെവച്ച് കോവിഡ് ബാധിച്ച് സുബ്രഹ്മണ്യം മരിച്ചു. മകളുടെ വിവാഹം കാണണം എന്ന ആഗ്രഹം ബാക്കിയാക്കിയായിരുന്നു സുബ്രഹ്മണ്യത്തിൻറെ വിയോഗം. സഹോദരിയുടെ വിവാഹത്തിന് അച്ഛന്റെ സാമീപ്യം ഉറപ്പാക്കണമെന്ന് അവുല പാണി തീരുമാനിച്ചു. ഇതിനായികർണാടകയിലാണു മെഴുകു പ്രതിമ തയാറാക്കിയത്. പരമ്പരാഗത വസ്ത്രം ധരിപ്പിച്ച് അച്ഛൻറെ പ്രതിമ മകൻ വേദിയിലേക്ക് കൊണ്ടുവന്നത് . സമ്മാനം കണ്ടു സഹോദരിയും അമ്മയും കണ്ടുനിന്നവരെല്ലാം കണ്ണുനീരണിഞ്ഞു. അച്ഛന്റെ പ്രതിമയിൽ മകളുടെ സ്നേഹ ചുംബനം. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.