വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയായ കെആർ അവിഷിത്തിനെ ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. മന്ത്രി ദീർഘകാലമായി ഓഫീസിൽ വരുന്നില്ലെന്നും അതിനാൽ ഒഴിവാക്കുകയാണ് എന്നാണ് കത്തിൽ പറയുന്നത് . ഈ മാസം 14 മുതൽ അവിഷിത് ഓഫീസിൽ ഉണ്ടാകില്ലെന്ന് പ്രൈവറ്റ് സെക്രട്ടറി സജീവൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, അവിഷിത്തിനെ വീണ ജോർജിന്റെ ഓഫീസിൽ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഓഫീസ് അറ്റൻഡറായാണ് നിയമനം നൽകിയിരുന്നത്. എസ്എഫ്ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായി അവിഷിത്ത് ഇപ്പോള്‍ തന്‍റെ സ്റ്റാഫംഗം അല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. എന്നാൽ അവിഷിത്തിനെ ജോലിയിൽ നിന്ന് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് ഇതുവരെ പൊതുഭരണ വകുപ്പോ ആരോഗ്യ മന്ത്രിയുടെ ഓഫീസോ പുറത്തുവിട്ടിട്ടില്ല. ആക്രമണം നടത്തിയവരിൽ അവിഷിത്ത് ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾ ഇപ്പോൾ തന്റെ സ്റ്റാഫല്ലെന്ന് വീണ ജോർജ് വ്യക്തമാക്കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









