വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 119 പേരെയെന്ന് ഒദ്യോഗിക കണക്കുകൾ. ഡിഎൻഎ ഫലം കിട്ടിയതോടെയാണ് കാണാതായവരെ സംബന്ധിച്ച കണക്കുകളിൽ വ്യക്തത വന്നിരിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം കാണാതായവരുടെ പട്ടികയിൽ നേരത്തെ 128 പേരാണ് ഉണ്ടായിരുന്നത്.
ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാനാകുമെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 14 വരെ 401 ഡിഎൻഎ പരിശോധനകളാണ് നടന്നത്. കൂടുതൽ അഴുകിയ ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധനാഫലങ്ങള്‍ ലഭിക്കാൻ വൈകിയിരുന്നു. ബന്ധുക്കളുടെ ഡിഎൻഎയുമായി ഒത്തുനോക്കിയാണ് നിലവിൽ ആളുകളെ തിരിച്ചറിയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.