വയനാട്: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ബന്ദിപ്പൂർ കടുവാ സങ്കേതം വഴിയുള്ള ദേശീയ പാത 766-ലെ രാത്രിയാത്രാ നിരോധനത്തിൽ ഇളവ് നൽകണമെന്ന ആവശ്യം കേന്ദ്രം തള്ളി.
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും അവശ്യസാധനങ്ങൾ എത്തിക്കുന്നതിനും ആളുകളെ എത്തിക്കുന്നതിന് നിരോധനത്തിൽ ഇളവ് നൽകണമെന്ന രാജ്യസഭാംഗം ഹാരിസ് ബീരാന്റെ ആവശ്യമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് തള്ളിയത്.
നിലവിൽ കോഴിക്കോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്രയ്ക്ക് കേരള സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ ബന്ദിപ്പൂർ വഴി രാത്രിയാത്ര അനുവദിക്കണമെന്ന് ഹാരിസ് ബീരാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചത്. എന്നാൽ കടുവ സങ്കേതത്തിലൂടെയുള്ള രാത്രി യാത്ര മൃഗങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നും അതിനാൽ ഇളവ് നൽകാനാകില്ലെന്നും മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.