കണ്ണൂര്‍: ബിജെപിക്കെതിരെ വിശാല മതേതര സഖ്യത്തിന് ആഹ്വാനം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി. രാഷ്ട്രീയ നേട്ടത്തിനായി മതധ്രുവീകരണം നടത്തുന്ന ബി.ജെ.പിയെ നേരിടാൻ വിശാല മതേതര സഖ്യം ആവശ്യമാണ്. ഹിന്ദുത്വത്തെ എതിർക്കാൻ മതേതര സമീപനം ആവശ്യമാണ്. കോൺഗ്രസും ചില പ്രാദേശിക പാർട്ടികളും ഇക്കാര്യത്തിൽ നിലപാട് എടുക്കേണ്ടതുണ്ട്. വർഗീയതയോടുള്ള വിട്ടുവീഴ്ചാ മനോഭാവം ഒരു ചേരിയിൽ നിന്ന് മറ്റൊരു ചേരിയിലേക്ക് ആളുകളുടെ ഒഴുക്കിന് കാരണമാകുമെന്ന് യെച്ചൂരി പറഞ്ഞു. അമേരിക്കൻ സാമ്രാജ്യത്വം ചൈനയെ ഒറ്റപ്പെടുത്തുകയാണ്. ചൈനയെ ഒറ്റപ്പെടുത്തുന്നതിൽ നിന്ന് അത് ഒറ്റപ്പെടുത്തുന്നതിലേക്ക് മാറി. ഉക്രെയ്ൻ യുദ്ധം യഥാർത്ഥത്തിൽ റഷ്യയും അമേരിക്കയും തമ്മിലാണ്. യുഎസ് സാമ്രാജ്യത്വത്തിന്റെ ജൂനിയർ പങ്കാളിയാണ് ഇന്ത്യയെന്നും യെച്ചൂരി പറഞ്ഞു.
അത്യുജ്ജലമായാണ് സിപിഎം ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ തുടക്കം കുറിച്ചത്. . 812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ഏറ്റവും അധികം പ്രതിനിധികള്‍ കേരളത്തില്‍ നിന്നാണുള്ളത്. 175 പേരാണ് പങ്കെടുക്കുന്നത്. ബംഗാളില്‍ നിന്ന് 160 പ്രതിനിധികളും ത്രിപുരയില്‍ നിന്ന് 40 പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. കരട് രാഷ്ട്രീയ പ്രമേയം ഇന്ന് വൈകിട്ട് നാലിന് അവതരിപ്പിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.