ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും മുൻനിര ക്ലബ്ബുകളിലൊന്നായ ഈസ്റ്റ് ബംഗാൾ ഈ വർഷം മുതൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്‌എൽ) ഭാഗമാണ്. ഐഎസ്‌എല്‍ ഏഴാം സീസണ്‍ കളിക്കാന്‍ ഈസ്റ്റ് ബംഗാളുമുണ്ടാവും. ഐഎസ്‌എല്ലിലെ 11ാമത്തെ ടീമായി ഈസ്റ്റ് ബംഗാളിനെ എഫ്‌എസ്ഡിഎല്‍ ചെയര്‍പേഴ്‌സന്‍ നിതാ അംബാനി പ്രഖ്യാപിച്ചു.
കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു വലിയ സിമൻറ് കമ്പനിയായ ശ്രീ സിമന്റസ് ഈസ്റ്റ് ബംഗാളിലെ ഭൂരിപക്ഷ ഓഹരി ഏറ്റെടുക്കുന്നതിലൂടെയാണ് ഐഎസ്‌എൽ പ്രവേശനം സാധ്യമാക്കിയത്. ഇതോടെ ഐഎസ്‌എല്‍ ടീമുകളുടെ എണ്ണം 11 ആയി ഉയര്‍ന്നു. എന്നാല്‍ ഈ സീസണില്‍ തന്നെ ഈസ്റ്റ് ബംഗാള്‍ ഐഎസ്‌എല്ലില്‍ കളിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഇതിഹാസം പേറുന്ന രണ്ട് ക്ലബുകളായ ഈസ്റ്റ് ബംഗാളും, എടികെയില്‍ ലയിച്ച് മോഹന്‍ ബഗാനും വരുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ സാധ്യതകള്‍ക്ക് പരിധിയില്ലാതാക്കുമെന്ന് നിതാ അംബാനി പറഞ്ഞു. എടികെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എഫ്‌സി, ഒഡിഷ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ഹൈദരാബാദ് എഫ്‌സി, ബംഗളൂരു എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, എഫ്‌സി ഗോവ, കേരള ബ്ലാസ്‌റ്റേഴ്‌സ്, ജംഷഡ്പൂര്‍ എഫ്‌സി എന്നിവയാണ് ഐഎസ്‌എല്ലിലെ ടീമുകള്‍.
ഐ ലീഗിലെ ആവേശ പോരായിരുന്ന കൊല്‍ക്കത്ത ഡെര്‍ബി ഈ സീസണ്‍ മുതല്‍ ഐഎസ്‌എല്ലില്‍ കാണാമെന്നതാണ് ഹൈലൈറ്റ്. കോവിഡിന്റെ സാഹചര്യത്തില്‍ ഗോവയിലാണ് ഈ സീസണിലെ മുഴുവന്‍ ഐഎസ്‌എല്‍ മത്സരങ്ങളും. ഫറ്റോര്‍ഡ, ബാംബൊലി, വാസ്‌കോ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.