കൊട്ടിയം ആദിച്ചനല്ലൂർ പഞ്ചായത്ത് തഴുത്തല രണ്ടാം വാർഡിലെ ഒരു വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെ കിണർ ഇടഞ്ഞു വീണു . തൊഴിലാളിയായ സുധീർ ഉള്ളിൽ കുടുങ്ങുകയായിരുന്നു. ഇന്നലെ തുടങ്ങിയ രക്ഷാപ്രവർത്തനം ഇടയ്ക്ക് നിലച്ചിരുന്നു. ഇന്നു പുലർച്ചെ മൂന്നു മണിക്ക് വീണ്ടും ആരംഭിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ കിണറ്റിലേക്ക് ഇറങ്ങി സുധീറിനെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഇവരുടെ പുറത്തേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് അതിൽനിന്നു പിന്മാറി. 30 വർഷത്തിനു മുകളിൽ പഴക്കമുള്ള കിണറാണ് ഇവിടെ മുൻപും മണ്ണിടിഞ്ഞു വീഴുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. അതിനാൽ ഇതിൽ ഇറങ്ങിയുള്ള രക്ഷാപ്രവർത്തനം സാധ്യമല്ലാത്തതിനാലാണ് ഇപ്പോൾ സമാന്തരമായി കുഴി കുഴിച്ച് പ്രവർത്തനം തുടരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.