ചർമ്മത്തിനും എല്ലുകൾക്കും ഘടനയും ശക്തിയും നൽകുന്ന ഒരു പ്രോട്ടീനാണ് കൊളാജൻ. നിങ്ങൾ പ്രായമാകുമ്പോൾ, സ്വാഭാവിക കൊളാജൻ്റെ അളവ് നിലനിർത്തുന്നത് ബുദ്ധിമുട്ടായിരിക്കും. കൊളാജൻ ഉൽപാദനം കുറയുന്നത് മൂലം മുഖത്ത് ചുളിവുകളും വരകളും വീഴുകയും ചർമ്മം തൂങ്ങാനുള്ള സാധ്യത കൂടുകയും ചെയ്യും. അതിനാൽ ചർമ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിർത്തി, ചർമ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിർത്താൻ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
ചർമ്മത്തിൻ്റെ ആരോഗ്യത്തിനായി കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം. യുവത്വം നിലനിർത്തുന്നതിന് സഹായിക്കുന്നത് മാതളം, റാസ്ബെറി ഓറഞ്ച് ജ്യൂസ് വാഴപ്പഴം തെെര് എന്നിവയാണ് .വിറ്റാമിൻ സിയും ആൻ്റിഓക്സിഡൻ്റുകളും അടങ്ങിയ മാതളനാരങ്ങ വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. കറുത്ത പാടുകൾ, പിഗ്മെൻ്റേഷൻ എന്നിവ കുറയ്ക്കുന്നതിന് മാതളം സഹായകമാണ്. മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉൽപാദിപ്പിക്കാൻ സഹായിക്കും. അതിനാൽ മാതളം ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുഖത്തെ യുവത്വം നിലനിർത്താൻ സഹായിക്കും.
ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉൽപാദിപ്പിക്കാൻ സഹായിക്കും. അതിനാൽ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും ചർമ്മം ചെറുപ്പമായിരിക്കാൻ സഹായിക്കും. വാഴപ്പഴത്തിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ളതും യുവത്വമുള്ളതുമായ ചർമ്മത്തിന് അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ എ, നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കും. അതേസമയം വിറ്റാമിൻ സി ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കാനും സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.