പാദങ്ങൾ വിണ്ടുകീറുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. തണുപ്പുകാലത്താണ് ഈ പ്രശ്നം കൂടുതലും രൂക്ഷമാകുന്നത്. കാലുകളുടെ ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുന്ന അവസ്ഥയാണ് കാൽ വിണ്ടുകീറാൻ കാരണം. പാദങ്ങൾക്ക് ശരിയായ സംരക്ഷണം നൽകിയാൽ ഒരു പിരിധി വരെ ഈ പ്രശ്നം അകറ്റാനാകും.
പാദങ്ങൾ വിണ്ടുകീറുമ്പോൾ പലർക്കും അസഹനീയമായ വേദനയും അനുഭവപ്പെടാറുണ്ട്. പാദത്തിന്റെ അരികുകളിലുള്ള ചർമ്മത്തിന് കട്ടി കൂടുന്നതും പാദം വിണ്ടുകീറാൻ കാരണമാകാറുണ്ട്. പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ചെയ്യേണ്ടത്
കിടക്കുന്നതിന് മുൻപായി അൽപ്പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് പാദങ്ങൾ നന്നായി മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് പതിവായി ചെയ്യുന്നത് പാദങ്ങളെ വിണ്ടുകീറലിൽ നിന്നും സംരക്ഷിക്കും. കറ്റാർവാഴ ജെൽ ഉപയോഗിച്ച് പാദങ്ങൾ മസാജ് ചെയ്യുന്നത് വിണ്ടു കീറൽ അകറ്റുക മാത്രമല്ല ചർമ്മം കൂടുതല്ഡ ലോലമാകാനും സഹായിക്കും.നാരങ്ങയുടെ നീര് കാലിൽ പുരട്ടിയ ശേഷം നന്നായി മസാജ് ചെയ്യുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ചെയ്യുന്നത് ഫലം നൽകും.
പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ വളരെ മികച്ചതാണ് ഉപ്പ്. ഇതിനായി ഇളംചൂടുള്ള വെള്ളത്തിലേയ്ക്ക് കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങൾ അതിൽ മുക്കി വയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുന്നത് പാദസംരക്ഷണത്തിന് നല്ലതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.