പോഷകങ്ങളുടെ അപര്യാപ്തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്യാം. കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട വിറ്റാമിന്‍ ഇ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ നട്സാണ് ബദാം. അതിനാല്‍ ബദാം കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ ഇ, സി, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് കാഴ്ചശക്തി വര്‍ധിപ്പിക്കാൻ സഹായിക്കും. സൂര്യകാന്തി വിത്തുകള്വിറ്റാമിന് ഇ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.വിറ്റാമിന്‍ ഇ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ അവക്കാഡോ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഒലീവ് ഓയിലിലും വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










