തമിഴ് സിനിമയിലെ ‘സൂപ്പർ സ്റ്റാർ’ വിവാദത്തിൽ അഭിപ്രായവുമായി നടൻ സത്യരാജ്. കഴിഞ്ഞ 45 വർഷങ്ങളായി സൂപ്പർ സ്റ്റാർ എന്ന് കേൾക്കുമ്പോൾ ആളുകളുടെ മനസിലേക്ക് വരുന്നത് രജനികാന്ത് മാത്രമാണെന്ന് സത്യരാജ് പറഞ്ഞു. രജനികാന്തിനുള്ള സൂപ്പർസ്റ്റാർ വിശേഷണം നടൻ വിജയ്ക്കും നൽകണമെന്ന് ചില ആരാധകർ ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങൾ ആളിപ്പടരാൻ തുടങ്ങിയത്.
കഴിഞ്ഞ 45 വർഷങ്ങളായി സൂപ്പർ സ്റ്റാർ എന്ന് കേൾക്കുമ്പോൾ ആളുകളുടെ മനസിലേക്ക് വരുന്നത് രജനികാന്ത് മാത്രമാണ്. പല പ്രമുഖ താരങ്ങൾക്കും വ്യത്യസ്തങ്ങളായ വിശേഷണങ്ങളുണ്ട്. പക്ഷേ ചിലത് ചിലർക്ക് മാത്രം ചേരുന്നതാണ്. അത് മറ്റാർക്കും നൽകാനാകില്ല.
ത്യാഗരാജ ഭാഗവതർ, എംജിആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ, വിജയ്, അജിത് എന്നിവർക്കെല്ലാം അവരവരുടെ വിശേഷണങ്ങളുണ്ട്. ഇതൊന്നും മറ്റൊരാൾക്ക് വേണ്ടി ഉപയോഗിക്കാൻ സാധിക്കില്ല. അതിനാൽ, അഭിനേതാക്കളുടെ വിശേഷണങ്ങൾ മാറ്റേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് എക്കാലവും രജനികാന്താണ് സൂപ്പർസ്റ്റാർ’, സത്യരാജ് പറഞ്ഞു.
.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.