കോട്ടയം: നഗരം ചുറ്റിയ 3 വിമാനങ്ങൾ ആരുടേതാണ്? എന്തായിരിക്കാം അവരുടെ ഉദ്ദേശം? ഇന്നലെ ഊഹാപോഹങ്ങളുടെ ദിവസമായിരുന്നു. ചങ്ങനാശ്ശേരി കുരിശുംമൂട്, പാക്കില്‍, കോട്ടയം നഗരം തുടങ്ങിയ ഇടങ്ങളിലാണ് ഉച്ചയോടെ വിമാനങ്ങള്‍ കണ്ടത്. 10 മിനിറ്റ് ഇടവിട്ട് മൂന്നു വിമാനങ്ങള്‍ പറന്നതോടെ ജനം ആശങ്കയിലായി.
വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. എന്നാൽ ഇത് നേവിയുടെ വിമാനങ്ങളുടെ നിരീക്ഷണ വിമാനമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് 3 വിമാനങ്ങൾ ഒന്നിന് പിറകെ ഒന്നായി നഗരം ചുറ്റിയത്.
യാത്രാവിമാനങ്ങളേക്കാൾ താഴ്ന്ന് പറന്നതിനാൽ കഥകൾ ആരംഭിച്ചു. വിമാനം താഴ്ന്നു പറന്നതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലും വിളികളെത്തി. സ്പെഷ്യൽ ബ്രാഞ്ചിലും ഇതു സംബന്ധിച്ച് വിവരമില്ല. നാവികസേനയുമായി ബന്ധപ്പെട്ടപ്പോഴാണ് പതിവ് നിരീക്ഷണപ്പറക്കലാണിതെന്നും പരിഭ്രാന്തിപ്പെടാന് ഒന്നുമില്ലെന്നും അറിയിച്ചത്.
സെപ്റ്റംബർ 2നു പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നുണ്ട്.ഇതിന് മുന്നോടിയായി നാവികസേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതാണു കോട്ടയം കഴിഞ്ഞ ദിവസം കണ്ട നിരീക്ഷണപ്പറക്കൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









