കണ്ണിന് ചുറ്റുമായി കറുത്ത നിറം പടരുകയും കണ്ണ് കുഴിയുന്നതുമാണ് ‘ഡാര്‍ക് സര്‍ക്കിള്‍സ്’ പ്രായം മാറ്റിനിര്‍ത്തിക്കഴിഞ്ഞാല്‍ ജീവിതരീതികളാണ്. ഏറ്റവുമധികമായി ‘ഡാര്‍ക് സര്‍ക്കിള്‍സി’ലേക്ക് നമ്മെ നയിക്കുന്നത്. ‘ഡാര്‍ക് സര്‍ക്കിള്‍സ്’ മിക്കവരിലും കാര്യമായ ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വലിയ പരിധി വരെ ‘ഡാര്‍ക് സര്‍ക്കിള്‍സ്’ മാറ്റാൻ സാധിക്കും.
ആദ്യമായി ഉറക്കം ശരിയായ രീതിയില്‍ ക്രമീകരിക്കണം. പ്രധാനമായും ഉറക്കപ്രശ്നങ്ങളാണ് ‘ഡാര്‍ക് സര്‍ക്കിള്‍സ്’ന് കാരണമാകുന്നത്. കഴിയുന്നതും എട്ട് മണിക്കൂര്‍ ഉറക്കം ഉറപ്പുവരുത്തുക. ഇത് പലപ്പോഴായി അല്ല, ഒരുമിച്ച് തന്നെ കിട്ടുകയും വേണം. അതുപോലെ തന്നെ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതാകുന്നതും ‘ഡാര്‍ക് സര്‍ക്കിള്‍സി’ലേക്ക് നയിക്കാം. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിക്കുക ഉപ്പിന്‍റെ ഉപയോഗം കൂടിയാലും ‘ഡാര്‍ക് സര്‍ക്കിള്‍സ്’ വരാം. അതിനാല്‍ ഉപ്പിന്‍റെ ഉപയോഗം പരിമിതപ്പെടുത്തി നോക്കുക. ഉപ്പ് അധികമാകുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനാലാണ്പതിവായി വെയിലില്‍ ഏറെ നേരം ചെലവിടുന്നതും ‘ഡാര്‍ക് സര്‍ക്കിള്‍സ്’ ഉണ്ടാകാൻ കാരണമാകാം. അതിനാല്‍ പതിവായി ഏറെ നേരം വെയിലില്‍ നില്‍ക്കാതിരിക്കുക. ചര്‍മ്മം പതിവായി ‘മോയിസ്ചറൈസ്’ ചെയ്യുന്നതിലൂടെ ‘ഡാര്‍ക് സര്‍ക്കിള്‍സ്’ ഒഴിവാക്കാൻ സാധിക്കും. ദിവസത്തില്‍ രണ്ട് തവണയെങ്കിലും മുഖം കഴുകി വൃത്തിയാക്കിയതിന് ശേഷം മോയിസ്ചറൈസര്‍ ഉപയോഗിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.