നട്സുകള്‍ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം നമ്മുക്കറിയാം. പോഷകഗുണങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്നത് പിസ്തയിലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പിസ്തയില്‍ കാത്സ്യം, ഇരുമ്ബ്, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ചര്‍മ്മസംരക്ഷണത്തിന് പിസ്തയാണ് നല്ലത്. വിറ്റാമിന്‍ എ, ബി 6, വിറ്റാമിന്‍ കെ, സി, ഇ തുടങ്ങിയ വിറ്റാമിനുകളും ബീറ്റാ കരോട്ടിന്‍, ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ തുടങ്ങിയ ഘടകങ്ങളും പിസ്തയില്‍ അടങ്ങിയിട്ടുണ്ട്.
പ്രമേഹരോഗികള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ് പിസ്ത. കാരണം, ടൈപ്പ് 2 പ്രമേഹത്തെ തടയാന്‍ പിസ്തയാണ് നല്ലത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പിസ്ത സഹായിക്കുമെന്ന് ലോമ ലിന്‍ഡ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഡോ.
ജോണ്‍ സെബേറ്റാ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തുന്നതിനായി പിസ്തയില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളായി പരിവര്‍ത്തനം ചെയ്യുന്നു. പ്രമേഹമുള്ളവര്‍ ഒരു ദിവസം രണ്ടോ മൂന്നോ പിസ്ത കഴിക്കുന്നത് അത്യാവശ്യമാണെന്ന് ഡോ. കപൂര്‍ പറയുന്നു. ജോണ്‍ സെബെറ്റ പറയുന്നു. ചര്‍മ്മത്തെ ആരോഗ്യകരവും യുവത്വവുമായി നിലനിര്ത്തുന്നതിന്പിസ്ത മികച്ചതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.