വയനാട്: വയനാട് പുതുശേരിയിൽ കർഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. കഴിഞ്ഞ ദിവസങ്ങളിൽ വനപാലകർ നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്താനായില്ല. പാടങ്ങളും കുന്നുകളും നിറഞ്ഞ പ്രദേശത്ത് കാൽപ്പാടുകൾ കണ്ടിട്ടും കടുവയുടെ വഴി കണ്ടെത്താൻ കഴിയാത്തതാണ് പ്രശ്നം. പ്രദേശത്ത് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളിലൊന്നും കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല. കടുവ ജനവാസ മേഖലയിലാണെന്നാണ് നിഗമനം.
ഉത്തരമേഖല സിസിഎഫിന്റെ നേതൃത്വത്തിൽ നൂറിലധികം ഫോറസ്റ്റ് ഗാർഡുകൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പുതുച്ചേരി സെന്റ് തോമസ് പള്ളിയിൽ ഉച്ചകഴിഞ്ഞ് 2.30നാണ് ചടങ്ങുകൾ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









