മലപ്പുറം അരീക്കോട് വെള്ളേരി അങ്ങാടിയിൽ മദ്രസ വിദ്യാർത്ഥികൾക്ക് നേരെ കാട്ടുപന്നി ആക്രമണം. തലനാരിഴക്കാണ് കുഞ്ഞുങ്ങൾ രക്ഷപ്പെട്ടത്. റോഡരികിലൂടെ നടന്നുപോകുമ്പോഴായിരുന്നു കാട്ടുപന്നി ഓടി വന്ന് ആക്രമിച്ചത്. കുട്ടികൾ ഭയന്ന് നിലവിളിച്ചതോടെ പന്നി ഓടി മറയുകയായിരുന്നു. വീണ് നിസാര പരിക്കേറ്റ കുട്ടികൾ ആശുപതിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെയാണ് സംഭവം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.