കോട്ടയം: എരുമേലി കണമലയില്‍ രണ്ടുപേരെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലില്ലെന്ന് വ്യക്തമാക്കി വനംവകുപ്പ്. വെടിവച്ചു കൊല്ലുന്നതിന് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പ്രത്യേക അനുമതി വേണം. കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാനാണ് കളക്ടര്‍ ഉത്തരവ് നല്‍കിയതെന്നും ത്തുടര്‍ന്നാണ് സമരത്തില്‍നിന്ന് പിന്മാറിയതെന്നും കര്‍ഷകരും നാട്ടുകാരുംപറയുന്നു
വനം-വന്യജീവി നിയമപ്രകാരം ഷെഡ്യൂള്‍ഡ് 1-ല്‍പ്പെടുന്നതാണ് കാട്ടുപോത്ത്. കടുവയടക്കമുള്ള മൃഗങ്ങള്‍ ഈ ഗണത്തില്‍പ്പെടുന്നു. ഇവയെ വെടിവച്ചുകൊല്ലുന്നതിന് ചില നിയമപരമായ തടസ്സങ്ങളുണ്ട്. അതെ സമയം മരിച്ച തോമസിന്റെ മൃതദേഹം വെച്ചുകൊണ്ട് കണമലയില്‍ വീണ്ടും പ്രതിഷേധിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. വൈകുന്നേരം സെമിത്തേരിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ മൃതദേഹം കണമല കവലയിലെത്തിച്ച് തുടര്‍പ്രതിഷേധമുണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









