കോടഞ്ചേരി: കൂരോട്ടുപാറയില്‍ വന്യമൃഗത്തിന്റെ നിരന്തര സാന്നിധ്യമുള്ള കുന്നേല്‍ കലേഷിന്റെ വീടിനോടു ചേര്‍ന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചു. കലേഷിന്റെ മൂന്നു വളര്‍ത്തുന്ന നായകളെ വന്യമൃഗം പിടിച്ചു കൊണ്ടു പോയിരുന്നു.
പ്രദേശവാസികളുടെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പ്രദേശവാസികളായ വിന്‍സന്റ് വടക്കേമുറിയില്‍, ബിജു ഓത്തിക്കല്‍, ജെയിംസ് കിഴക്കുംകര, മോനി തൊമ്മികാട്ടില്, ശങ്കരന്‍കുട്ടി എന്നിവരുടെ സഹായത്തോടെ വനംവകുപ്പ് ജീവനക്കാരായ പി.വിജയന്, പ്രജീഷ്, ശിവകുമാര്‍, എം.ബിമല്‍ദാസ്, ഇ.എഡിസണ്, രമിത്ത്, ഷബീര്‍, കരീം, കബീര്‍, നാസര്‍, ബിജു, ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.