ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ‘ജവാന്‍’ ഇന്നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച അഭിപ്രായവുമായി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ അണിയറപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്ന ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്.
സിനിമ തിയേറ്ററുകളിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജ പതിപ്പ് പൈറസി വെബ്‌സൈറ്റുകളില്‍ പ്രചരിക്കുകയാണ്. പൈറസിയ്‌ക്കെതിരേ വളരെ കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും ഇപ്പോഴും വ്യാജ സൈറ്റുകള്‍ . പൈറസിയെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് സിനിമാസംഘടനകള്‍ മുന്നിട്ടിറങ്ങി ഒട്ടേറെപേര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പോലീസ് പിടിയിലായെങ്കിലും പല സിനിമകളും വിദേശത്ത് നിന്ന് അപ്ലോഡ് ചെയ്യുന്നതിനാല്‍ കേസ് മുന്നോട്ട് പോകുന്നില്ല.
ആദ്യദിനത്തില്‍ ‘ജവാന്‍’ ബോക്‌സ്ഓഫീസില്‍ നിന്ന് 76 കോടിയെങ്കിലും നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒട്ടുമിക്ക ഷോകളും ഹൗസ്ഫുള്ളാണ്. നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.