തൃശൂർ; നടുറോഡിൽ വെട്ടേറ്റ് സ്ത്രീ മരിച്ചു. എരിയോട് ബ്ലോക്കിന് കിഴക്ക് മങ്ങാരപറമ്പിൽ റിൻസി നാസർ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി കുട്ടികളുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് വെട്ടേറ്റത്. റിൻസിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെ മുൻ ജീവനക്കാരൻ പുതിയ വീട്ടിൽ റിയാസ് (25) ആണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം.
റിൻസിയെ ബൈക്കിൽ പിന്തുടർന്ന റിയാസ് ഇവരുടെ സ്കൂട്ടറിനെ മറികടന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം കത്തിയെടുത്തു റിൻസിയുടെ മുഖത്തും കയ്യിലും വെട്ടുകയായിരുന്നു. റിൻസിയുടെ മൂന്നു വിരലുകൾ അറ്റു. റിൻസിയുടെ ശരീരത്തിൽ 30 ഓളം വെട്ടുകളേറ്റു. മക്കളുടെ കരച്ചിൽ കേട്ടാണു നാട്ടുകാർ സംഭവം അറിഞ്ഞത്. ഓടിയെത്തിയവരെ റിയാസ് ഭീഷണിപ്പെടുത്തി അകറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.