ഗാന്ധിനഗർ ജൂവലറിയില്‍ യുവതിയുടെ മോഷണശ്രമം .കടയുടമയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് യുവതി മോഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ, കടയുടമ യുവതിയെ പിടികൂടി മർദ്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഷാള്‍കൊണ്ട് മുഖംമറച്ച യുവതി ജൂവലറിയിലേക്ക് കയറിവരുന്നതും കൈവശം കരുതിയിരുന്ന മുളകുപൊടി കടയുടമയുടെ നേര്‍ക്ക് എറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ കടയുടമ ഉടന്‍ പ്രതികരിക്കുകയായിരുന്നു. യുവതിയെ പിടിച്ചുനിര്‍ത്തി തുടരെത്തുടരെ മര്‍ദിക്കുകയും അവരെ പിന്നീട് കടയ്ക്ക് പറത്തേക്ക് കൊണ്ടുപോകുന്നതും കാണാം.എന്നാല്‍ പോലീസ് സ്ഥലത്തെത്തിയതിന് മുന്‍പേ യുവതി അവിടെനിന്ന് രക്ഷപ്പെട്ടുവെന്നാണ് വിവരം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










