ആർത്തവസമയത്ത് ചെറിയ അസ്വസ്ഥതകൾ മിക്ക സ്ത്രീകളിലും ഉണ്ടാകാറുണ്ട്. അതികഠിനമായ വയറുവേദന, ഛർദ്ദി, തലകറക്കം തുടങ്ങിയവയെല്ലാം അനുഭവിക്കുന്നവർ ഉണ്ട് . ആർത്തവം വരുന്നതിന്റെ തൊട്ടു പിന്നിലുള്ള ദിവസങ്ങളിലോ ആർത്തവത്തിന്റെ ആദ്യ ദിവസമോ ആയിരിക്കും ഈ വേദനയും മറ്റ് അസ്വസ്ഥകളും അനുഭവിക്കേണ്ടി വരുന്നത്. ആർത്തവദിനങ്ങളിലെ അസ്വസ്ഥകൾ പരിഹരിക്കാൻ ചിലമാർഗങ്ങൾ
മിക്കവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഡാർക്ക് ചോക്ലെറ്റ്. ആർത്തവ ദിവസങ്ങളിൽ മാനസിക പിരിമുറുക്കത്തെയും വേദനയേയും ഡാർക്ക് ചോക്ലെറ്റ് കുറയ്ക്കും. ആർത്തവ ദിവസങ്ങളിൽ ധാരാളം പച്ചക്കറികൾ കഴിക്കുന്നതും നല്ലതാണ്. ഇറുകിയ വസ്ത്രങ്ങൾ ആർത്തവസമയത്ത് അസ്വസ്ഥതകൾ ഉണ്ടാക്കും. അയഞ്ഞ കോട്ടൻ വസ്ത്രങ്ങളായിരിക്കും നല്ലത്. അടിവസ്ത്രങ്ങൾ കോട്ടൻ മാത്രം ഉപയോഗിക്കുക. നനവില്ലാത്ത അടിവസ്ത്രങ്ങൾ ഉപയോഗിക്കണം. നനവും അണുബാധയുണ്ടാക്കാൻ സാധ്യതയുണ്ട്. ആരോഗ്യമുള്ള ഒരു ശരീരത്തിന് 6 മുതൽ 7 മണിക്കൂർ വരെ നല്ല ഉറക്കം നൽകേണ്ടത് അത്യാവശ്യമാണ്. ആർത്തവ കാല നാളുകളിലാണ് ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്. പതിവിലും കുറച്ച് മണിക്കൂർ മാത്രം ഉറങ്ങുന്നത് മൂലം ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് വർദ്ധിപ്പിക്കപ്പെടുകയും ഈ ദിനങ്ങളിൽ നിങ്ങൾക്ക് അസന്തുലിതമായ മാനസികവസ്ഥകളും ഉത്കണ്ഠകളും ഉണ്ടാകുകയും ചെയ്യുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.