പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയത്തിൽ പെൺകുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ച പ്രണയബന്ധത്തിൽ നിന്ന് കൂടുതൽ കഥകൾ പുറത്തുവരുന്നു. തന്നോടുള്ള കോപം കാരണമാകാം മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് ഹാരിസ് പറയുന്നതെന്ന് റാംസി ആദ്യം കരുതിയത്. എന്തെന്നാൽ, അവൾ ഹാരിസിനെ അത്രത്തോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. വര്‍ക്ക്ഷോപ്പ് തുടങ്ങിയതിന് ശേഷമുണ്ടായ കടബാധ്യതമൂലമാവാം ഹാരിഷ് തന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നാണ് റംസി വിശ്വസിച്ചത്.
പെൺകുട്ടിയുടെ ഫോട്ടോ കണ്ടതോടെയാണ് ഞെട്ടിപ്പോയ റാംസി ഇത് ഒരു തമാശയല്ലെന്ന് മനസ്സിലാക്കിയത്. എന്നിട്ടും പ്രതീക്ഷ നഷ്ടപ്പെടാതെ അവൾ ഹാരിസിനെ ഫോണിൽ വിളിച്ചു. പക്ഷേ അവൻ പറഞ്ഞു; വിശ്വസിക്കാൻ ഞാൻ എന്താണ് അയയ്ക്കേണ്ടത്? രാത്രിയിലെ ഞങ്ങളുടെ ഫോട്ടോ നിനക്ക് ആവശ്യമുണ്ടോ? ഹാരിസ് മറുപടി പറഞ്ഞു, “അത് ഞാൻ അയച്ചാൽ നീ വിശ്വസിക്കുമോ?” ഇത് കേട്ട് റാംസി ആകെ തകര്‍ന്നു പോയത്.
ഹാരിസ് തന്നെ പൂര്‍ണ്ണമായും ഉപേക്ഷിക്കുകയാണ് എന്നറിഞ്ഞ റംസി ജലപാനം പോലുമില്ലാതെ കൊട്ടിയത്തെ വാടകവീട്ടില്‍ മുറിയടച്ച് ഇരിക്കുകയായിരുന്നു. റംസി തന്റെ സഹോദരി അന്‍സിയെ വിളിച്ച് വിവരങ്ങള്‍ അറിയിച്ചിരുന്നു. കൂടാതെ റംസി ആഹാരം കഴിക്കാന്‍ കൂട്ടാക്കാതെ മുറിയില്‍ തന്നെ കഴിയുകയാണ് എന്ന് മാതാവും അന്‍സിയെ അറിയിച്ചു. തുടര്‍ന്ന് അന്‍സി വീട്ടിലെത്തി ഏറെ നേരം സംസാരിച്ചു.
ഇതിനിടയിലാണ് പല ഞെട്ടിക്കുന്ന വിവരങ്ങളും അന്‍സി അറിയുന്നത്. മൂന്ന് മാസം ഗര്‍ഭിണിയായതും പിന്നീട് അബോര്‍ഷന്‍ നടത്തിയതുമെല്ലാം വള്ളിപുള്ളി വിടാതെ അന്‍സിക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് റംസി പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം അന്‍സി തന്റെ ഭര്‍ത്താവ് മുനീറിനോട് സംസാരിച്ചു. മുനീര്‍ നേരില്‍ക്കണ്ട് സംസാരിച്ചെങ്കിലും ഹാരിഷ് തീരുമാനത്തില്‍ നിന്നും പിന്നോട്ട് മാറിയില്ല.
അവസാന ശ്രമമെന്നോണം റംസി വീണ്ടും ഹാരിസിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വളരെ ക്രൂരമായ രീതിയിലാണ് പെരുമാറിയത്. ഇതോടെ എല്ലാം നഷ്ടപ്പെട്ട റംസി ജീവനൊടുക്കുമെന്ന് ഹാരിഷിനോട് പറഞ്ഞു. എന്നാല്‍ ആത്മഹത്യ ചെയ്താല്‍ ഞാനും എന്റെ കുടുംബവുമാണ് കേസില്‍പെടുന്നതെന്നാണ് ഹാരിഷ് പറഞ്ഞത്. ഞാന്‍ മരിച്ചാല്‍ നിങ്ങളുടെ ആരുടെയും പേര് പറയില്ല. പൊലീസില്‍ ആരും പരാതിപ്പെടുകയുമില്ല. ഒരു ശല്യത്തിനും ആരും വരില്ല. എന്റെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട് എന്നുമാണ് റംസി പറഞ്ഞത്. എല്ലാം നഷ്ടപ്പെട്ട് നിരാലംബയായി നിന്ന റംസിയോട് വീണ്ടും ക്രൂരവാക്കുകളാല്‍ മനസ്സിനെ മുറിവേല്‍പ്പിക്കുകയാണ് ഹാരിഷ് ചെയ്തത്. ഇതോടെയാണ് ജീവനൊടുക്കാമെന്ന തീരുമാനത്തില്‍ റംസി എത്തിപ്പെട്ടത്. അസാന ശ്രമമെന്നോണം ഹാരിഷിന്റെ മാതാവ് ആരിഫയെ ഫോണില്‍ വിളിച്ചെങ്കിലും അവരും റംസിയെ മാനസികമായി തളര്‍ത്തുന്ന രീതിയിലായിരുന്നു സംസാരിച്ചത്.
മറ്റൊരു വിവാഹത്തിന് സമ്മതിക്കണമെന്നും മകനെ സഹോദരനെ പോലെ കാണണമെന്നുമുള്ള ഉപദേശമാണ് ആരിഫ നല്‍കിയത്. ഒരു കുഞ്ഞിനെ റംസിക്ക് നല്‍കിയതിന് ശേഷം നശിപ്പിച്ച് കളഞ്ഞ മകനെയാണ് സഹോദരനെപോലെ കാണണമെന്ന് ആരിഫ എന്ന സ്ത്രീ ആ പാവം പെണ്‍കുട്ടിയോട് പറഞ്ഞത്. മകനെ ന്യായീകരിക്കുന്നതിലായിരുന്നു അവര്‍ ശ്രദ്ധിച്ചത്. റംസിയുടെ ഭാഗത്ത് നില്‍ക്കുന്നത് പോലെ സംസാരിച്ചെങ്കിലും എങ്ങനെയെങ്കിലും ഒഴിവായി പോകട്ടെ എന്ന് മാത്രമാണ് അതിന് പിന്നിലെന്ന് ഫോണ്‍ സംഭാഷണം കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകും. അങ്ങനെയാണ് സഹോദരിയുടെ കുഞ്ഞിനെ ഉറക്കാനായി കെട്ടിയരുന്ന തൊട്ടിലിന്റെ കയറില്‍ കുരുക്കിട്ട് അവള്‍ ജീവിതം അവസാനിപ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.