തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് തന്നെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി നടത്തിയ ചര്‍ച്ച പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ചില്ലെന്ന് വാസ്തുതാവിരുദ്ധമാണ്. തീരുമാനങ്ങള്‍ പ്രഖ്യാപിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. കൊവിഡ് രൂക്ഷമായി നിന്നപ്പോഴാണ് എസ്എസ്എല്‍സി പരീക്ഷയും നടത്തിയത്. അന്ന് ഒന്നും സംഭവിച്ചിരുന്നില്ല. വിദ്യാഭ്യാസ വകുപ്പ് അറിയാതെയാണ് നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം.
എല്ലാ ക്ലാസുകളിലും മാസ്ക് നിര്‍ബന്ധമാക്കും. ബസ് ഉള്‍പ്പടെ അണുവിമുക്തമാക്കും. ബസില്ലാത്ത സ്കൂളുകള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകളും നടക്കും. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കുമെന്നും അധ്യാപക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. വിദ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.