ബിജെപിക്കെതിരെ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയ തലത്തിൽ തൃണമൂൽ കോൺഗ്രസ് അടക്കമുള്ള മതേതര പാർട്ടികളുമായി സഹകരിക്കും. എന്നാൽ ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽ തൃണമൂലുമായി സഹകരണമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിൽ നേർക്കുനേർ പോരാടുന്ന പാർട്ടിയാണ് സിപിഎമ്മും കോൺഗ്രസും. ഇത്തരത്തിൽ ശക്തമായ എതിർപ്പ് നിലനിൽക്കുമ്പോൾ തന്നെ ദേശീയ തലത്തിൽ കോൺഗ്രസുമായി പാർട്ടി സഹകരിക്കുന്നുണ്ട്. ഇതേ നയം തന്നെയായിരിക്കും തൃണമൂൽ കോൺഗ്രസിനോടും പാർട്ടി സ്വീകരിക്കുക
പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ താനെഴുതിയ പ്രമേയം മമതാ ബാനർജി ഒപ്പിട്ട കാര്യവും യെച്ചൂരി ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസുമായി ഒരു സഹകരണവുമുണ്ടാകില്ലെന്ന നിലപാടിൽ സിപിഎം നിലവിൽ മാറ്റം വരുത്തിയിരിക്കുകയാണ്.
കഴിഞ്ഞ പാർട്ടി കോൺഗ്രസ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ തൃണമൂൽ കോൺഗ്രസുമായി സഹകരിക്കാമെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.