നീണ്ട ഇടവേളയ്ക്കുശേഷമാണ് മഞ്ജു വാര്യര്‍ നൃത്തത്തിലേക്കും അഭിനയത്തിലേക്കും തിരിച്ചുവന്നത്. അത്തരത്തില്‍ ഒരു പ്രചോദന കഥയെ കുറിച്ചുള്ള ആരാധികയുടെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യര്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ഈ കുറിപ്പ് പങ്കുവെച്ചത്.മഞ്ജു വാര്യരുടെ കുഞ്ഞാരാധികയായ ദേവൂട്ടിയാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.
‘ഡിയര്‍ മഞ്ജു ആന്റി, ഞാന്‍ നിങ്ങളുടെ മിക്ക സിനിമകളും കണ്ടിട്ടില്ല. പക്ഷേ അച്ഛനും അമ്മയും പറഞ്ഞ് എനിക്ക് നിങ്ങളെ അറിയാം. നിങ്ങളുടെ ഒരു സിനിമ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. അത് സുജാതയാണ്. നിങ്ങള്‍ ഒത്തിരിപേര്‍ക്ക് പ്രചോദനമാണെന്ന് എനിക്കറിയാം. എന്റെ അമ്മ 17 വര്‍ഷങ്ങള്‍ക്കുശേഷം നൃത്തം ചെയ്തതിന് കാരണമായത് നിങ്ങളാണ്. അതിന് ഞാന്‍ ഒത്തിരി നന്ദി പറയുകയാണ്. നിരവധി ആന്റിമാരുടെ ഒളിഞ്ഞുകിടക്കുന്ന കഴിവുകള്‍ പുറത്തുവരാന്‍ കാരണം നിങ്ങളാണ്. ഒത്തിരി സ്‌നേഹം. ഇത്തരത്തില്‍ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നത് തുടര്‍ന്നു കൊണ്ടേയിരിക്കൂ.’ ദേവൂട്ടി കത്തില്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.