ചർമ്മം സംരക്ഷിക്കുന്നതിന് സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ മാറി മാറി പരീക്ഷിക്കുന്നവരാണ് എല്ലാവരും ഇന്ന് വിപണികളിൽ ലഭ്യമായ പല സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും നമുക്ക് പുതുമയുള്ളതും മികവുറ്റതുമായ ചർമ്മസൗന്ദര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത് നൽകുന്ന ഫലങ്ങൾ വെറും താൽക്കാലികം മാത്രമായി മാറിയിരിക്കുന്നു. ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക എന്നതാണ്. അതോടൊപ്പം നമ്മുടെ ചർമ്മത്തിൽ നിർജ്ജലീകരണം സംഭവിക്കാതെ സംരക്ഷിച്ചു നിർത്തേണ്ടതും അത്യാവശ്യമാണ്. നിർജലീകരണം ആരോഗ്യത്തെ മാത്രമല്ല ചർമ്മ സൗന്ദര്യത്തെയും ബാധിക്കാം.
നിർജലീകരണത്തെ പരിപോഷിപ്പിക്കാനുള്ള ഒരു പ്രധാന മാർഗ്ഗമാണ് ജ്യൂസുകൾ കുടിക്കുക എന്നുള്ളത്. പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ജ്യൂസുകൾ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നത് വഴി നിങ്ങളുടെ ചർമ്മ കോശങ്ങളെ പരിപോഷിപ്പിക്കുന്നു. മഞ്ഞൾ വെള്ളം ദിവസവും കുടിക്കണമെമെന്ന് ചർമ്മത്തിന് ഗുണം ചെയ്യും . ഇത് ഏറ്റവും ശക്തമായ ആന്റി – ഇൻഫ്ലമേറ്ററി പാനീയമാണ്. ഇത് ശരീരത്തിന്റെ നിറത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു. ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും വിഷവസ്തുക്കളിൽ നിന്ന് രക്തം ശുദ്ധീകരിക്കുന്നതിനും ഇത് സഹായിക്കുന്നു. ഉയർന്ന പോഷകഗുണവും ആന്റിഓക്‌സിഡന്റും ഉള്ളതിനാൽ കരളിനെ ശുദ്ധീകരിക്കാനും രക്തക്കുഴലുകളുടെ കേടുപാടുകൾ നിയന്ത്രിക്കാനും മികച്ചതാണ് തക്കാളി കാരറ്റ് ജ്യൂസ്. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഈ ജ്യൂസ് കഴിക്കുന്നത് ശരീരത്തിന് സ്വാഭാവിക ജലാംശവും മോയ്സ്ചറൈസേഷനും നൽകാനും ചർമ്മത്തിന്റെ ഘടനയ്ക്ക് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു. നെല്ലിക്ക ജ്യൂസ് ആണ് മറ്റൊന്ന്. പ്രതിരോധശേഷി വർധിപ്പിക്കുന്ന ഗുണങ്ങൾ ഈ ജ്യൂസിനുണ്ട്. ചർമ്മത്തിന് തിളക്കം നൽകാനും ടോണിംഗ് നൽകാനും ചർമ്മത്തെ ഇറുകിയതാക്കാനും സഹായിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.