വരണ്ട ചര്‍മ്മമുള്ളവര്‍ ചര്‍മ്മ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ നല്‍കണം. കാരണം വരണ്ട ചര്‍മ്മം മൂലം ചിലരില്‍ പ്രായകൂടുതല്‍ തോന്നിക്കാം, ചുളിവുകളും വരകളും വീഴാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണ്. ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ട് ചര്‍മ്മം വരണ്ട് പൊട്ടുകയും ചുളിവുകള്‍ വീഴുകയും ചെയ്യും. അതിനാല്‍ വെള്ളം ധാരാളം കുടിക്കാം. അതുപോലെ നല്ലൊരു മോയിസ്ചറൈസര്‍ ഉപയോഗിക്കേണ്ടതും പ്രധാനമാണ്.
ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് വരണ്ട ചര്‍മ്മമുള്ള കയ്യിലും പുരട്ടി നന്നായി മസാജ് ചെയ്യുക. പതിവായി ചെയ്യുന്നത് ചര്‍മ്മത്തിലെ വരള്‍ച്ച കുറയ്ക്കാന്‍ സഹായിക്കും. ഉരുളക്കിഴങ്ങ് നീരും തേനും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നതും വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് നല്ലതാണ്. കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുന്നതും ചര്‍മ്മത്തിലെ വരള്‍ച്ച മാറാന്‍ സഹായിക്കും. ഇവ ചര്‍മ്മത്തില്‍ ജലാംശം നിലനിർത്താന്‍ സഹായിക്കും.
ഒരു ടീസ്പൂണ്‍ മഞ്ഞളും ഒരു ടീസ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ പാലും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. രണ്ട് ടീസ്പൂണ്‍ കടലമാവില്‍ ഒരു ടീസ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. നല്ലൊരു മോയിസ്ചറൈസറായി ഈ പാക്ക് പ്രവര്‍ത്തിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.