കോഴിക്കോട്: ജൂണ്‍ മാസത്തില്‍ കേരളത്തിലെ വിവിധ ജില്ലകളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. കോഴിക്കോട് ബജറ്റ് ടൂറിസം സെല്ലാണ് വാഗമണ്ണും ഗവിയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് യാത്രകള്‍ സംഘടിപ്പിക്കുന്നത്.
ഗവി
ജൂണ്‍ 4, 11, 18, 25 എന്നീ ദിവസങ്ങളിലാണ് കെഎസ്ആര്‍ടിസി ഗവി യാത്ര സംഘടിപ്പിക്കുന്നത്. രാവിലെ 8 മണിക്ക് യാത്ര ആരംഭിക്കും. 3,100 രൂപയാണ് ഒരാളില്‍ നിന്ന് ഇടാക്കുക. സൂപ്പര്‍ ഡീലക്സ് ബസിലായിരിക്കും യാത്ര. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയാണ് സംഘടിപ്പിക്കുന്നത്. ബസ് ചാര്‍ജ്, പ്രവേശന ഫീസ്. ഗവിയില്‍ ഒരു ദിവസത്തെ ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടെയാണ് നിരക്ക്.
വാഗമണ്‍ , ഇലവീഴാപൂഞ്ചിറ
വാഗമണ്ണിലേയ്ക്കും ഇലവീഴാപൂഞ്ചിറയിലേയ്ക്കും ജൂണ്‍ 7, 14, 25 തീയതികളിലാണ് ഉല്ലാസ യാത്ര തിരിക്കുക. രാവിലെ 7 മണിയ്ക്കാണ് യാത്ര ആരംഭിക്കുക. ഒരാള്‍ക്ക് 1,500 രൂപയാണ് നിരക്ക്. സൂപ്പര്‍ ഡീലക്സ് ബസിലായിരിക്കും യാത്ര. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയാണിത്. ബസ് നിരക്ക് മാത്രമാണ് ഈ പാക്കേജിലുണ്ടാകുക. മറ്റ് ചിലവുകള്‍ സ്വയം വഹിക്കേണ്ടി വരും.
ഇതിന് പുറമെ, ആലപ്പുഴ ഹൗസ് ബോട്ടില്‍ 2 ദിവസം ചെലവഴിക്കാൻ സാധിക്കുന്ന യാത്രയും കെഎസ്ആര്‍ടിസി അവതരിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 19നാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. രാത്രി 10.50നാണ് യാത്ര ആരംഭിക്കുക. 2,050 രൂപയാണ് ഒരാള്‍ക്കുള്ള നിരക്ക്. സൂപ്പര്‍ ഡീലക്സ് ബസിലായിരിക്കും യാത്ര. ബസ് ചാര്‍ജും ബോട്ട് ചാര്‍ജും ഉള്‍പ്പെടെയാണ് 2050 രൂപ ഈടാക്കുക. കണ്ണൂര്‍, പൈതല്‍മല, കൊട്ടിയൂര്‍, മലക്കപ്പാറ, മൂകാംബിക, മൂന്നാര്‍,നെല്ലിയാമ്ബതി, നിലമ്ബൂര്‍, സൈലന്റ്വാലി, വയനാട് യാത്രകളും ഈ മാസം കോഴിക്കോട് കെഎസ്ആര്‍ടിസി സംഘടിപ്പിക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










