മുംബൈ: ഏക്നാഥ് ഗഡ്സെയുടെ രാജിക്ക് പിന്നാലെ ബിജെപിയുടെ അടിത്തറ ഇളകുന്നത് പരിശോധിക്കണമെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ.
വിജയത്തിന്റെ കൊടിമുടി കയറുമ്ബോള്‍ അടിത്തറ ഇളകുന്നത് എന്തുകൊണ്ടാണെന്ന് സമയം കിട്ടുമ്ബോള് ആലോചിക്കണം. മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഏക്നാഥ് ഗഡ്സെ പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് ഉദ്ദവ് താക്കറെയുടെ പ്രതികരണം. ബുധനാഴ്ച്ചയാണ് ഏക്നാഥ് ഗഡ്സെ ബി.ജെ.പി വിട്ട് എന്‍.സി.പിയിലേക്ക് പോകുമെന്ന് അറിയിച്ചത്.
ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യത്തിലേക്ക് ഗഡ്സയെ നിശ്ചയമായും സ്വീകരിക്കുമെന്നും ഉദ്ദവ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു.വെള്ളിയാഴ്ച്ച ഗഡ്സെ എന്‍.സി.പിയില്‍ ചേരുമെന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ജയന്ത് പട്ടീല്‍ പറഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.