കൊച്ചിയിൽ കുമ്പളം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പനങ്ങാട് സ്വദേശി രഞ്ജിത്താണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം . മുഖത്ത് മര്‍ദനമേറ്റ പാടുകളുണ്ട്. തൊട്ടടുത്തുള്ള ഗണപതി ക്ഷേത്രത്തിന് മുന്നിലെ റോഡില്‍ രക്തക്കറയും കണ്ടെത്തി.
കഴിഞ്ഞദിവസം രാത്രി രഞ്ജിത് സുഹൃത്തുക്കളെ ബന്ധപ്പെട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് രഞ്ജിത്തിന്റെ സുഹൃത്തുക്കളെ പോലീസ് ചോദ്യംചെയ്തുവരികയാണ്. പ്രദേശത്തെ ഗുണ്ടയായ വടിവാള്‍ ഉണ്ണിയുടെ മകനാണ് മരിച്ച രഞ്ജിത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









