മാവൂർ:തെങ്ങിലക്കടവിന് സമീപം ആയാംകുളത്ത് യുവാവിന് കുത്തേറ്റു ആയംകുളം കോമോച്ചിക്കൽ സ്വദേശിയായ സൽമാൻ ഫാരിസിനാണ് പരിക്കേറ്റത്.വ്യാഴം പുലർച്ചെയായിരുന്നു സംഭവം. സുഹൃത്തായ കണ്ണിപറമ്പ് കക്കാരത്ത് മുഹമ്മദ് സവാദിൽ നിന്നും വാങ്ങിയ 2,000 രൂപയെ ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
പണം തിരികെ ചോദിക്കുന്നതിനായി മുഹമ്മദ് സവാദും മറ്റൊരു സുഹൃത്തായ കണ്ണിപറമ്പ് കുറുമ്പന തടത്തിൽ അനസും ചേർന്ന് സൽമാൻ ഫാരിസിന്റെ വീട്ടിലെത്തി. തുടർന്ന് വാക്കുതർക്കം ഉണ്ടായതോടെ അത് കയ്യാങ്കളിയിലേക്കും പിന്നീട് കത്തിക്കുത്തിലേക്കും വഴിമാറി. നെഞ്ചിനും കൈക്കും പരിക്കേറ്റ സൽമാൻ ഫാരിസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേസമയം, മുഹമ്മദ് സവാദിനും അനസിനും മർദ്ദനമേറ്റതായി ഇരുവരും മാവൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










