മുംബൈ: ഇന്ത്യയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചില്ലെങ്കിൽ രാജ്യത്തെ യുവാക്കൾ തെരുവിലേക്ക് ഇറങ്ങുമെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ നൽകി അധിക നാൾ ഇതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ ആകില്ലെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു. സെന്റർ ഫോർ ഫിനാൻഷ്യൽ സ്റ്റഡീസ് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു രഘുറാം രാജൻ.
തൊഴിലില്ലായ്മയിൽ നിന്നും കുറച്ചുകാലത്തേക്ക് യുവാക്കളുടെ ശ്രദ്ധ തിരിക്കാം. എന്നാൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലെങ്കിൽ അവർ തെരുവിലേക്കിറങ്ങും. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് വിഷയം മാറ്റാൻ ശ്രമിക്കാം. പക്ഷേ അത് പരാജയപ്പെടും.
കേന്ദ്ര സർക്കാറിന്റെ നിർഭർ ഭാരത് പദ്ധതിക്ക് കീഴിൽ ഉള്ള ഇറക്കുമതി നയത്തേയും രഘുറാം രാജൻ വിമർശിച്ചു. നേരത്തെ നടപ്പാക്കി പരാജയപ്പെട്ട ഇറക്കുമതി നയമാണിത്. ഇറക്കുമതിത്തീരുവ കുത്തനെ ഉയർത്തുന്നതിന് പകരം ഇന്ത്യയിൽ ഉത്പാദനം ഉയർത്തുകയാണ് വേണ്ടതെന്നും രഘുറാം രാജൻ വ്യക്തമാക്കി.
ചൈന ഉയര്‍ന്നുവന്നത് അസംബ്ലിങ് യൂനിറ്റുകളുടെ പിന്‍ബലത്തിലായിരുന്നു. ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് കൂട്ടിയോജിപ്പിച്ച് കയറ്റുമതി ചെയ്യണം. കയറ്റുമതി നടത്തണമെങ്കില്‍ ഇറക്കുമതിയും വേണ്ടിവരും. ഇറക്കുമതിത്തീരുവ ഉയര്‍ത്തുന്നതിനു പകരം ഇന്ത്യയില്‍ ഉത്പാദനത്തിനു വേണ്ട അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസ ചെലവ് ഉയര്‍ന്നതുമൂലം കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ സാധാരണക്കാര്‍ക്ക് കഴിയാത്ത സ്ഥിതിവരെയുണ്ടാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്ത് ഉപഭോഗം ഉയര്‍ത്താന്‍ ഉള്ള സര്‍ക്കാര്‍ നടപടികള്‍ കരുതലോടെയും ശ്രദ്ധയോടെയും നടപ്പാക്കിയാലേ ഫലം കാണൂ. സൗജന്യമായി ചെക്ക് ബുക്ക് നല്‍കാനുള്ള സമയം അല്ലിതെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിസന്ധി മൂലം രാജ്യത്തെ കമ്ബനികള്‍ തുറക്കാന്‍ ആകാതെ അടച്ചുപൂട്ടിയാല്‍ സാമ്ബത്തിക സ്ഥിതി വീണ്ടും മോശമാകുമെന്നും സാമ്ബത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. രാജ്യത്തെ ജിഡിപിയുടെ 50 ശതമാനവും കടം എത്തുന്ന നിലവിലെ സ്ഥിതി ശോചനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.