ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാൻ ബാലേശ്വർ നദി നീന്തിക്കടന്ന് 22 കാരിയായ ബംഗ്ലാദേശി യുവതി. കൃഷ്ണ എന്ന യുവതി കൊൽക്കത്ത സ്വദേശിയായ അഭിക് മണ്ഡലിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്തു . പിന്നീട് യുവാവിനെ വിവാഹം കഴിക്കാൻ കൃഷ്ണയുടെ കൈവശം പാസ്പോർട്ട് ഇല്ലാത്തതിനാൽ അവർ അനധികൃതമായി അതിർത്തി കടക്കുകയായിരുന്നു.തുടർന്ന് സുന്ദർബൻ വനത്തിലേക്കാണ് കൃഷ്ണ ആദ്യം എത്തിയത് . അവിടെ നിന്നും നദിയിലേക്ക് ചാടി ഒരു മണിക്കൂറോളം നീന്തിയാണ് ഇവിടെ എത്തിയത്. ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലെ ബാലേശ്വർ നദിയാണ് കൃഷ്ണ അതിസാഹസികമായി നീന്തിക്കടന്നത്. പിന്നീട് ഇരുവരും വിവാഹിതരാകുകയും ചെയ്തു. കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ ഇരുവരും വിവാഹിതരായിഎന്നാൽ, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.