കാസർകോട്: ട്രോളിംഗ് നിരോധനത്തിനുശേഷം മീൻ വരവ് നിലച്ചു. ഇൻബോർഡ് എഞ്ചിൻ ബോട്ടുകൾ ഉൾപ്പെടെയുള്ള ബോട്ടുകൾക്ക് ട്രോളിംഗ് നിരോധനം ബാധകമല്ലെങ്കിലും ജില്ലയിലെ മത്സ്യബന്ധന മേഖല സ്തംഭനാവസ്ഥയിലാണ്. കടൽക്ഷോഭവും മത്സ്യലഭ്യത കുറവും കാരണം ബോട്ടുകൾ കടലിൽ പോകുന്നത് നിർത്തി. പോകുന്ന മിക്ക ബോട്ടുകളും വെറുംകൈയോടെയാണ് മടങ്ങുന്നത്. ഒന്നും രണ്ടും വട്ടിയുമായെത്തിയാല്‍ അതിന് പിടിവലിയാണ്.
മടക്കര തുറമുഖത്ത് ഒരുവട്ടി അയലയ്ക്ക് (20 കിലോ) കഴിഞ്ഞ ദിവസം ലേലം വിളിച്ചത് 10,000 രൂപയ്ക്ക് മേലേയാണ്. ഒരുകിലോ അയലയ്ക്ക് 500 രൂപ കടന്നു. ഒഴുക്ക് കൂടുതലായതിനാല്‍ പുഴകളിലെ മീന്‍പിടിത്തവും മുടങ്ങി. ഇതര സംസ്ഥാനങ്ങളില്‍നിന്നും മാര്‍ക്കറ്റുകളിലേക്ക് മീന്‍വരവ് തുടങ്ങിയില്ല. ചോമ്പാലയില്‍നിന്നും കണ്ണൂരില്‍നിന്നുമെത്തിക്കുന്ന മീനാണ് കൊട്ടവില്പനക്കാര്‍ക്ക് ആശ്രയം. നത്തല്‍, മുള്ളന്‍, ചെമ്മീന്‍ എന്നിവയാണ് ഇങ്ങനെയെത്തുന്നത്. ഇവയ്ക്കാണെങ്കില്‍ പൊന്നുംവിലയാണ് ഈടാക്കുന്നത്. കാലാവസ്ഥ അനുകാലമായാല്‍ വരും ദിവസങ്ങളില്‍ വള്ളങ്ങള്‍ക്ക് കടലില്‍ പോകാനാകുമെന്ന പ്രതീക്ഷയിലാണ് തീരദേശം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










